മെയ്ദുഗുരി: നൈജീരിയയിലെ മാർക്കറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഭീകരർക്കെതിരായി നടത്തിയ ആക്രമണമെന്നാണ് സൈന്യം പറയുന്നത്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
ബോർണോ, യോബെ സംസ്ഥാനങ്ങളുടെ അതിർത്തിജില്ലയിലെ മാർക്കറ്റിലാണ് ആക്രമണം നടന്നത്. മരണസംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.